മൂവാറ്റുപുഴ: കൊല്ലം ആസ്ഥാനമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സെന്റര്‍ മൂവാറ്റുപുഴയില്‍ അനുവദിക്കമെന്ന് ജില്ലാ കാമ്ബയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ മുഴുവന്‍ പ്രൈവറ്റ് റജിസ്ട്രേഷനും വിദൂര വിദ്യാഭാസം സംവിധാനവും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതോടെ പുതിയ യൂണിവേഴ്സി റ്റിയുടെ കീഴിലാകും. ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 4 മേഖല കേന്ദ്രങ്ങളില്‍ ഒന്ന് മൂവാറ്റുപുഴയില്‍ ആരംഭിക്കണമെന്ന് മൂവാറ്റുപുഴ ജില്ലാ കാമ്ബയിന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ്. ബേബി എം വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഡോ. ജോസുകുട്ടി ഒഴുകയില്‍, സെക്രട്ടറി എല്‍ദോ ബാബു വട്ടക്കാവില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
നിര്‍ദ്ദിഷ്ഠ ജില്ലയുടെ പരിധിയില്‍ വരുന്ന മൂവാറ്റുപുഴയും കോതമംഗലവുമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ ഉള്ളത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സൗകര്യം മാനിച്ച് അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു . ഇതോടൊപ്പം ചാന്‍സലറായ ഗവര്‍ണര്‍ക്കും, മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.
