ആറ്റിങ്ങല്‍: അന്താരാഷ്ട്ര നിലവാരത്തില്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം പണി അവസാന ഘട്ടത്തിലേക്ക്.
കായികവകുപ്പിന്റെ 9 കോടി ചെലവിട്ടാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഫുഡ്‌ബാള്‍ മൈതാനവും 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ജിംനേഷ്യവുമാണ് പ്രധാന ആകര്‍ഷണങ്ങള്‍. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള ഏറ്റവും ആധുനികസൗകര്യങ്ങളുള്ള സ്റ്റേഡിയമായി ഇത് മാറും.സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിനായി 7 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഫുഡ്‌ബാള്‍ മൈതാനത്തിന് ചുറ്റുമാണ് 400 മീറ്റര്‍ നീളത്തില്‍ ട്രാക്ക് നിര്‍മ്മിക്കുന്നത്. ഇതിനായി കുഴിയെടുത്ത് മെറ്റല്‍, പാറപ്പൊടി, മണല്‍, സിമന്റ് എന്നിവ ചേര്‍ന്ന മിശ്രിതം സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഫുഡ് ബള്‍ മൈതാനത്തിന് 1.5 കോടിയാണ് ചെലവിടുന്നത്. ഗാള്‍ പോസ്റ്റുകള്‍ സ്ഥാപിക്കല്‍, പുല്ലിനിടയിലെ കള നീക്കം ചെയ്ത് പുല്ല് ചെത്തി നിരപ്പാക്കി ഉറപ്പിക്കല്‍ എന്നീ ജോലികളാണ് ഇതില്‍ ബാക്കിയുള്ളത്.
ആധുനിക രീതിയിലുള്ള ജിനേഷ്യം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഫുഡ്‌ബാള്‍ മൈതാനത്തിന് ഇരുവശവുമുള്ള ഡി സര്‍ക്കിളിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇവിടെ ജാവലിന്‍, ഹാമര്‍, ഷോട്പുട്ട്, പോള്‍വാട്ട്, ഹൈജമ്ബ്, ലോങ്ജമ്ബ്, ട്രിപ്പിള്‍ചെയ്‌സ് തുടങ്ങിയ മത്സരങ്ങള്‍ നടത്താനാണ് സജ്ജമാക്കുന്നത്.

