Dailyhunt
ശുചീകരണ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

ശുചീകരണ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ ക്ളീന്‍ മിഷന്‍ ശുചീകരണ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മാതൃകയാകുന്നു.

ക്ലീന്‍ മിഷന്‍ എന്ന പേരില്‍ പുതിയ ശുചീകരണ പദ്ധതിക്ക് രൂപം നല്‍കി. പഞ്ചായത്തിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിക്കുന്നത്. ആദ്യഘട്ടം കൊച്ചിന്‍ ബാങ്ക് - എടയപ്പുറം റോഡ് ശുചീകരിച്ച്‌ നിയോജക മണ്ഡലം പ്രസിഡന്റ് ഹാസിം ഖാലിദ് ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് ഭരണ സമിതി മഴക്കാല ശുചീകരണത്തില്‍ പരാജയപ്പെട്ടതിനാലാണ് യൂത്ത് കോണ്‍ഗ്രസ് ശുചീകരണം ഏറ്റെടുത്തതെന്ന് മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.ബി. നിജാസ്, താഹിര്‍ ചാലക്കല്‍, ഷനോജ്, സല്‍മാന്‍, ജിയോ,നന്ദു ഷിബു, സഫ്രാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi