Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശുചീകരണത്തൊഴിലാളികള്‍ക്ക് 750 രൂപ

ശുചീകരണത്തൊഴിലാളികള്‍ക്ക് 750 രൂപ

തിരുവനന്തപുരം : കൊവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശുചീകരണത്തൊഴിലാളികള്‍ക്ക് 750രൂപ ദിവസവേതനം നല്‍കുന്നുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. നിലവില്‍ ഫസ്റ്റ്ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ആശുപത്രികളിലും ഇക്കൂട്ടര്‍ ജോലിനോക്കുന്നത്. ഇത് കൂടാതെ ഇവര്‍ക്ക് താമസം,ഭക്ഷണം,വിശ്രമം എന്നിവയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്ക് വാ‌ക്സിന്‍ നല്‍കുന്നതിനുള്ള രജിസ്ട്രേഷന്‍ നടക്കുന്നതായും യു.പ്രതിഭയുടെ സ‌ബ്മിഷന് മന്ത്രി മറുപടി നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi