കോട്ടയം: ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്യാമപ്രസാദ് മുഖർജി 125-ാം ജന്മവാർഷികവും അനുസ്മരണവും നടത്തി.
എ.ബി വാജ്‌പേയ് ഭവനില്‍ നടന്ന യോഗം ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലാല്‍ കൃഷ്ണ, എൻ.കെ ശശികുമാർ, സംസ്ഥാന സമിതി അംഗം റീബ വർക്കി, കുസുമാലയം ബാലകൃഷ്ണൻ, ജില്ലാ ഉപാദ്ധ്യക്ഷൻ അരുണ്‍ മൂലേടം,ജില്ലാ സെക്രട്ടറി സിന്ധു അജിത്, മീഡിയ കണ്‍വീനർ ജിഷ്ണു പ്രസന്നകുമാർ, എസ്.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ എൻ.കെ കേശവൻ,കോട്ടയം മണ്ഡലം അദ്ധ്യക്ഷൻ വി.പി മുകേഷ്, പനച്ചിക്കാട് മണ്ഡലം അദ്ധ്യക്ഷൻ ഉണ്ണി വടവാതൂർ, ഏറ്റുമാനൂർ മണ്ഡലം അദ്ധ്യക്ഷൻ സനീഷ് ഗോപി, വൈക്കം മണ്ഡലം അദ്ധ്യക്ഷൻ എം.കെ മഹേഷ്, വിനു ആർ.മോഹൻ, ടി.ആർ അനില്‍കുമാർ തുടങ്ങിയവർ പങ്കെടുത്തു.

