തൃപ്രയാർ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ നാട്ടിക പഞ്ചായത്ത് നാലാം വാർഡിലെ വിദ്യാർത്ഥികളെ വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
അഡ്വ. സുനില്‍ ലാലൂർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. വിദ്യാർത്ഥികളായ എ.എസ്.ദിയദത്ത്, വി.പി.വേദ, ദേവിന മിഥുൻ, റിയ മൂവീസ് എന്നിവരെയാണ് ആദരിച്ചത്. റാനിഷ് കെ.രാമൻ, ശ്രീദേവി സദാനന്ദൻ, സരോജിനി പേരോത്ത്, പുഷ്പാംഗദൻ ഞായക്കാട്ട്, രഘുനാദ് നായരുശ്ശേരി, സത്യഭാമ രാമൻ എന്നിവർ പ്രസംഗിച്ചു.

