
ബീജിംഗ്: ചൈനീസ് വാക്സിനായ സിനോഫാമിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ലോകാരോഗ്യ സംഘടന. ഡബ്ല്യിയു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനാണ് സിനോഫാം. ഡബ്ലിയു.എച്ച്.ഒ അംഗീകാരം നല്കുന്ന ആറാമത്തെ വാക്സിനാണിത്.
ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സാണ് വാക്സിന് വികസിപ്പിച്ചത്.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം. എന്നാല്‍, പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങള്‍ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. ഡബ്ലിയു.എച്ച്.ഒയുടെ വാക്സിന് പദ്ധതിയായ കൊവാക്സില്‍ വരും ആഴ്ചകളില്‍ സിനോഫാമും ഉള്‍പ്പെടുത്തിയേക്കും.