Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്കൂള്‍ ബസ് ഫിറ്റ്നസ് പരിശോധന ; ആദ്യദിനം മടക്കിയത് രണ്ടെണ്ണം

സ്കൂള്‍ ബസ് ഫിറ്റ്നസ് പരിശോധന ; ആദ്യദിനം മടക്കിയത് രണ്ടെണ്ണം

ഇന്നലെ ജില്ലയില്‍ പരിശോധിച്ചത് 30 ബസുകള്‍

ണ്ണൂർ:അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കണ്ണൂരില്‍ സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു.കണ്ണൂർ ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂള്‍ വാഹനങ്ങള്‍ കണ്ണൂർ തോട്ടട ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടില്‍ വെച്ചാണ് പരിശോധിച്ചത്.ജില്ലയില്‍ ആകെ 300 ന് മുകളില്‍ സ്കൂള്‍ ബസുകളാണ് ഫിറ്റ്നസ് തേടേണ്ടത്.

ആ‌ർ.ടി.ഒ ഇ. എസ്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍, കോളേജ് വാഹനങ്ങള്‍ പരിശോധിച്ചത്.ആദ്യദിനം പരിശോധിച്ച മുപ്പത് വാഹനങ്ങളില്‍ 28 എണ്ണവും ഫിറ്റ്നസ് നേടി.ഇവയ്ക്ക് ഫിറ്റ്നസ്സ്റ്റിക്കർ പതിച്ചു നല്‍കി.തകരാർ കണ്ടെത്തിയ രണ്ട് ബസുകള്‍ ആവശ്യമായ അറ്റകുറ്റപ്പണിക്ക് ശേഷം 30ന് വീണ്ടും പരിശോധനയ്ക്കെത്തിക്കാനും അധികൃതർ നിർദ്ദേശം നല്‍കി. മുപ്പതിന് പരിശോധന അവസാനിപ്പിക്കും.

എം.വി.ഐമാരായ ടി.വി.രഞ്ജിത്ത് , കെ.വി.ജയൻ , എ.എം.വി.ഐമാരായ പി.നൂർ മുഹമ്മദ് , പി.പ്രശാന്ത്,വി.ആർ. ലിജിൻ ,നിതിൻ നാരായാണൻ , കെ.ജിതേഷ്

എന്നിവരാണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്. തകരാറുകള്‍ ശ്രദ്ധയില്‍പെട്ട വാഹനങ്ങള്‍ അവ പരിഹരിച്ചതിന് ശേഷം വീണ്ടും പരിശോധനയ്ക്ക് കൊണ്ടു വരാൻ നിർദേശം നല്‍കി.പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്നും 30 ന് അവസാനിക്കുമെന്നും അധികൃതർ പറഞ്ഞു .‌

'ടെസ്റ്റഡ് ഓക്കെ' സർട്ടിഫിക്കറ്റിന്
യാന്ത്രിക ക്ഷമത

സുരക്ഷ സംവിധാനം

ബ്രേക്ക് സിസ്റ്റം

തീ കെടുത്താനുള്ള സൗകര്യം

 സീറ്റിംഗ്

 ജി.പി.എസ്

വേഗനിയന്ത്രണം

ഡ്രൈവർമാർക്കും വേണം ഫിറ്റ്നസ്

കുറഞ്ഞത് പത്തു വർഷത്തെ പരിചയം

മദ്യപിച്ചോ, അമിത വേഗത്തില്‍ ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടവരാകരുത്.

പോക്സോ ,എൻ.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ടവരാകരുത്.

ചുവന്ന ലൈറ്റ് മറികടക്കുക, ലയിൻ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് രണ്ടു

പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാൻ പാടില്ല.

ക്രിമിനല്‍ കേസുകളില്‍ പെട്ടവരല്ല എന്നുറപ്പാക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

കറുത്ത പാന്റും, വെളുത്ത ഷർട്ടും യൂണിഫോമായി ധരിക്കുകയും ഐഡന്റിറ്റി കാർഡും നിർബന്ധം

പരിശോധന വരും ദിവസങ്ങളിലും തുടരും .കുട്ടികളുടെ സുരക്ഷ മുൻനിർത്തി പരിശോധനയില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യുന്നതല്ല.കർശ്സന പരിശോധന തന്നെ നടക്കും .അനുമതി ഇല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കാൻ അനുവദിക്കുന്നതല്ല.

ഇ.എസ്. ഉണ്ണികൃഷ്ണൻ , ആ‌ർ.ടി.ഒ ,കണ്ണൂർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi