ഞീഴൂർ: ഞീഴൂർ വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ.ജോസ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജർ പി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഞീഴൂർ ഗ്രാമപഞ്ചായത്തംഗം ജയിംസ് ഫിലിപ്പ് തത്തംകുളം മുഖ്യപ്രഭാഷണം നടത്തി. പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ പി.ടി.എ പ്രസിഡന്റ് എൻ.വി ഹരികുമാർ അനുമോദിച്ചു. പരീക്ഷയില്‍ സി.എം കിഡ്സ് (യു.എസ്.എസ് ) സ്‌കോളർഷിപ്പിന് അർഹത നേടിയ ആവണി സി.എസിനെ സ്‌കൂള്‍ മുൻ മാനേജരും റിട്ട.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ഒ.കെ ശിവരാമൻ അനുമോദിച്ചു. ഐ.ഐ.റ്റി പ്രവേശനം നേടിയ പി.അനന്തകൃഷ്ണൻ, ബാലതാരം വിസാദ് കൃഷ്ണൻ, ലിറ്റില്‍കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പില്‍ പങ്കെടുത്ത അശ്വിൻ റ്റി.എ എന്നിവരെ ആദരിച്ചു. പി.എസ് വിജയൻ, ജെയ്ൻ ആർ.മാത്യൂ, സ്‌കൂള്‍ പ്രിൻസിപ്പാള്‍ ഷൈനി എം.ഡി, സീനിയർ അധ്യാപിക സബിത പി.ആർ, ഹെഡ്മാസ്റ്റർ രജിഷ്.എസ്, ശില്പ എം.ശശി എന്നിവർ സംസാരിച്ചു.
