Dailyhunt
സ്റ്റൈലന്‍ ഹെയര്‍ കട്ടില്‍ വൈറലായി  സെങ്കമലം

സ്റ്റൈലന്‍ ഹെയര്‍ കട്ടില്‍ വൈറലായി സെങ്കമലം

ചെന്നൈ: സ്റ്റൈലന്‍ ഹെയര്‍ കട്ട് കൊണ്ട് സമൂഹമാദ്ധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കയാണ് തമിഴ്നാട്ടിലെ മണ്ണാര്‍ഗുഡിയിലെ രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനയായ സെങ്കമലം. മുടി വെട്ടിയ രീതി മൂലം 'ബോബ് കട്ട്" സെങ്കമലം എന്നാണ് വിളിപ്പേര്. ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമന്‍ പങ്കുവച്ച ചിത്രമാണ് സെങ്കമലത്തെ വീണ്ടും വൈറലാക്കിയത്. 2003 മുതല്‍ രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനയാണ് സെങ്കമലം. കേരളത്തില്‍ നിന്നാണ് ആനയെ മണ്ണാര്‍ഗുഡിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാപ്പാനായ രാജഗോപാലിന്റെ കരവിരുതാണ് സെങ്കമലത്തെ വൈറലാക്കിയത്. ഒരു വീഡിയോയില്‍ കണ്ട ഹെയര്‍ കട്ട് ആനയില്‍ പരീക്ഷിക്കുകയായിരുന്നു രാജഗോപാല്‍.

അത് പ്രശസ്തമായതോടെ സെങ്കമലത്തിന് ഫാന്‍ ക്ളബ്ബായി.

ദിവസവും താരന്‍ അകറ്റാനുള്ള ഷാംപൂ ഉപയോഗിച്ച്‌ സെങ്കമലത്തിന്റെ മുടി കഴുകാറുണ്ടെന്നും രാജഗോപാല്‍ പറയുന്നു. വേനല്‍ക്കാലത്ത് ദിനവും മൂന്ന് തവണ വരെ തല കഴുകും. ആനയ്ക്ക് കുളിക്കാനായി പ്രത്യേക രീതിയിലുള്ള ഷവര്‍ തയ്യാറാക്കി. ഇതിനായി 45000 രൂപ ചെലവാക്കി.

ജൂലായ് അഞ്ചിന് സുധാരാമന്‍ പങ്കുവച്ച ചിത്രം ഇതിനോടകം നിരവധിപ്പേര്‍ ഷെയര്‍ ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi