പ്രാദേശികം
സ്ഥാനാര്‍ത്ഥിക്ക് കൊവിഡ് വോട്ടഭ്യര്‍ത്ഥന ഫോണില്‍
ആലുവ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ മുഖ്യപങ്ക് വഹിച്ച കോണ്‍ഗ്രസ് നേതാവായ സ്ഥാനാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനായില്ല. അനുയായികള്‍ നവമാദ്ധ്യമങ്ങളില്‍ വോട്ടഭ്യര്‍ത്ഥന ശക്തമായി നടത്തുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ടര്‍മാരെ ഇതുവരെ നേരില്‍ കാണാനായിട്ടില്ല.
ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ആലുവ നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. നേതാവ് മത്സരിക്കുന്ന വാര്‍ഡും അവസാനഘട്ടമാണ് നിശ്ചയിച്ചത്. അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക വരണാധികാരി പ്രസിദ്ധീകരിച്ച ദിവസം പനിയെത്തുടര്‍ന്ന് നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേതാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ത്രിശങ്കുവിലാണ്. ക്വാറന്റെയിനില്‍ പോയാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പലരും നിശബ്ദത പാലിക്കുകയാണ്. ഉള്‍ഭയമുണ്ടെങ്കിലും ഒരാഴ്ചയായി കണ്ടിട്ടേയില്ലെന്ന നിലപാടിലാണ് പലരും. നേതാവ് മത്സരിക്കുന്ന വാര്‍ഡിലെ വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
നഗരത്തില്‍ കൊവിഡ് വ്യാപനം ഏറിയതോടെ 2,3,4,5,6,7,13,14 വാര്‍ഡുകള്‍ ഭാഗികമായി കണ്ടെയ്ന്‍മെന്റ് സോണിലാണ്.