Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുരേഷ് ഗോപിക്കൊപ്പം പൊലീസുകാരുടെ സെല്‍ഫി

സുരേഷ് ഗോപിക്കൊപ്പം പൊലീസുകാരുടെ സെല്‍ഫി

തൃശൂര്‍: എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന്റെ തലേന്ന് തൃശൂര്‍ നഗരത്തിലെ നാല് പൊലീസുകാര്‍ സുരേഷ് ഗോപി എം.പിയോടൊപ്പം നിന്ന് സെല്‍ഫിയുമെടുത്തു.

ചൊവ്വാഴ്ച വെള്ളേപ്പങ്ങാടിയിലായിരുന്നു സുരേഷ്‌ ഗോപിയെ കണ്ടപ്പോള്‍ പൊലീസുകാര്‍ പരിചയം പുതുക്കിയത്. തൃശൂരില്‍ അദ്ദേഹം മത്സരിക്കുമ്ബോഴുള്ള സൗഹൃദമായിരുന്നു പൊലീസുകാര്‍ക്ക്. താന്‍ വരച്ച സുരേഷ്‌ഗോപിയുടെ ചിത്രവും ഒരു പൊലീസുകാരന്‍ കാണിച്ചു. തൊട്ടുപിന്നാലെ സെല്‍ഫിയുമെടുത്തു. വെള്ളേപ്പം വാങ്ങിക്കഴിച്ചും വീട്ടിലേക്കുള്ള പലഹാരങ്ങള്‍ വാങ്ങിയും കച്ചവടം നടത്തുന്ന സ്ത്രീകളോട് സിനിമാവിശേഷങ്ങള്‍ പങ്കിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi