Tuesday, 07 Jul, 2.42 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
സ്വര്‍ണക്കടത്ത്: ഇടതുമുന്നണിയുമായു‌ള‌ള ചര്‍ച്ചകള്‍ ജോസ് പക്ഷം നിറുത്തിവച്ചു

കോട്ടയം: ഇടതുമുന്നണിയുമായി സഹകരിക്കുന്ന കാര്യത്തിലുള‌ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ആരോപണമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്നുകണ്ടാണ് ഇൗ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ തല്‍ക്കാലം പ്രസ്താവനകളൊന്നും നടത്തേണ്ടെന്നും തീരുമാനമെടുത്തി​ട്ടുണ്ടെന്നാണ് റി​പ്പോര്‍ട്ട്. അനുകൂലി​ച്ചോ പ്രതി​കൂലി​ച്ചോ പ്രസ്താവന നടത്തുന്നത് പ്രശ്നമാവുമെന്ന് കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ജാേസ് പക്ഷവും ഇടതുമുന്നണി​യുമായി​ താഴേത്തട്ടി​ലു‌ള‌ള ചര്‍ച്ചകള്‍ സജീവമായി​രുന്നു. തദ്ദേശ തി​രഞ്ഞെടുപ്പി​ലെ സഹകരണത്തി​ന്റെ അടിസ്ഥാനത്തിലായിരിക്കും ഇടതുമുന്നണിയിലേക്കുളള പ്രവേശനം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ സി പി ഐ എതിര്‍ക്കുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top