Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തലസ്ഥാനത്തെ  ഗുണ്ടാപ്പകയുടെ  അങ്കം അട്ടഹാസം

തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ അങ്കം അട്ടഹാസം

മേയ് 8ന് റിലീസ്

ചോര കൊണ്ട് കണക്കുകള്‍ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മേയ് 8ന് തിയേറ്ററുകളില്‍.ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലറായ അങ്കം അട്ടഹാസത്തില്‍ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാൻ, നന്ദു, അന്ന രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷം അവതരിപ്പിക്കുന്നു.നായകനിരയിലേക്ക് മാധവ് സുരേഷ് മാറുമെന്ന് പ്രതീക്ഷ നല്‍കുന്ന ചിത്രം ആയിരിക്കും അങ്കം അട്ടഹാസം.

സൂപ്പർ ഹിറ്റായ മോഹിനിയാട്ടത്തിനുശേഷം സൈജു കുറുപ്പ് ആക്ഷൻ വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സുജിത്ത് എസ് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ സുജിത്ത് എസ് നായരും നിർമ്മാതാവ് അനില്‍കുമാർ ജി യും ചേർന്നാണ് രചന.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറില്‍ അനില്‍കുമാർ ജി.യും സാമുവല്‍ മത്തായി (യുഎസ്‌എ) യും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ശിവൻ എസ് സംഗീത്.എഡിറ്റിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കണ്‍ട്രോളർ-ഹരി വെഞ്ഞാറമൂട്.. ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കള്‍, റോബിൻ ടോം, അനില്‍ ബ്ലെയിസ് എന്നിവർ ചേർന്നൊരുക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അല്‍ഫോണ്‍സ്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi