Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തമിഴ്നാട്ടില്‍ സ്കൂള്‍ ഫീസ്  തോന്നുപോലെ പിരിക്കാനാവില്ല

തമിഴ്നാട്ടില്‍ സ്കൂള്‍ ഫീസ് തോന്നുപോലെ പിരിക്കാനാവില്ല

ചെന്നൈ: എല്ലാ സ്വകാര്യ സ്‌കൂളുകളും സർക്കാർ നിശ്ചയിച്ച ട്യൂഷൻ ഫീസ് വിശദാംശങ്ങള്‍ അവരുടെ നോട്ടീസ് ബോർഡുകളില്‍ പ്രദർശിപ്പിക്കുന്നത് തമിഴ്നാട് സർക്കാർ നിർബന്ധമാക്കി.

ഇക്കാര്യം ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ലംഘിക്കുന്ന സ്കൂള്‍ അധികൃതർക്ക് നോട്ടീസ് നല്‍കണം. എന്നിട്ടും അനുസരിക്കുന്നില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

നിരവധി സ്വകാര്യ സ്‌കൂളുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്കപ്പുറം വൻ തുക പിരിച്ചെടുക്കുന്നുണ്ടെന്ന നിരവധി പരാതികള്‍ ഉയർന്നതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ജൂണ്‍ 4 മുതല്‍ എല്ലാ സർക്കാർ,സ്വകാര്യ സ്‌കൂളുകളും തുറക്കുന്നത്.

തമിഴ്നാട്ടില്‍ 13,000ത്തിലധികം അംഗീകൃത സ്വകാര്യ സ്‌കൂളുകള്‍ പ്രവർത്തിക്കുന്നുണ്ട്.

മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഏതെങ്കിലും സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നത് കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നല്‍കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi