കോട്ടയം: തപസ്യ കലാസാഹിത്യവേദി സുവർണ ജയന്തിയോടനുബന്ധിച്ച് കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ കോട്ടയം നഗരപരിധിക്ക് സമീപമുള്ള പൈതൃക സ്ഥലങ്ങളിലൂടെ സന്ദർശനം നടക്കും.
തിരുനക്കര ക്ഷേത്രം മൈതാനത്ത് നിന്ന് ആരംഭിക്കുന്ന യാത്ര കവി ഡോ.രാജു വള്ളിക്കുന്നം ഉദ്ഘാടനം ചെയ്യും. താഴത്തങ്ങാടിയിലുള്ള തളിയില്‍കോട്ട ക്ഷേത്രം, തിരുമല ക്ഷേത്രം, ജുമാ മസ്ജിദ്, ചെറിയപള്ളി, കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി ഭവനം, പള്ളം ആത്രേയ ഹനുമാൻ ശില്പം, പള്ളം മാധവൻ ഭവനം, പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, മാങ്ങാനത്തെ വാണക്കുറ്റി ഭവനം, പൊതിയില്‍ ഗുരുകുലം, നാഗമ്പടം മഹാദേവ ക്ഷേത്രം, സൂര്യകാലടിമന, കുടമാളൂർ ചെമ്പകശേരി ഭവനം, കുമാരനല്ലൂർ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ഈ സ്ഥലങ്ങളുടെ പ്രത്യേകതകളും ചരിത്രപരമായ വസ്തുതകളെക്കുറിച്ച് പഠനം നടത്തും. ഫോണ്‍: 9446913197.
