Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തട്ടുകട ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

തട്ടുകട ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കഴക്കൂട്ടം: ആനന്ദേശ്വരത്ത് തട്ടുകട അടിച്ചുതകർത്ത ശേഷം ഉടമയെ മർദ്ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.

ആനന്ദേശ്വരം ജംഗ്ഷനില്‍ തട്ടുകട നടത്തുന്ന അണിയൂർ സ്വദേശി സജിനെ (36) മർദ്ദിച്ച സംഭവത്തില്‍ രണ്ടാം പ്രതി ദീപുവിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. ഒളിവിലുള്ള ഒന്നാം പ്രതി കാട്ടായിക്കോണം കുറവിളാകത്ത് വീട്ടില്‍ കിരണിനായി (36) പൊലീസ് അന്വേഷണം ഊർജിതമാക്കി.

ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. സ്ഥിരമായി കടയിലെത്തി ഭക്ഷണം കഴിക്കുന്ന ദീപു പണം നല്‍കാറില്ലെന്ന് പൊലീസ് പറഞ്ഞു. കിരണിനൊപ്പമെത്തി ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനുള്ള പണം ചോദിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ടെക്‌നോപാർക്ക് ജീവനക്കാരികളെ മർദ്ദിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് കിരണ്‍ ജാമ്യത്തിലിറങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi