Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തീരദേശ മേഖലയില്‍ 29 പേര്‍ക്ക് കൊവിഡ്

തൃപ്രയാര്‍: ശനിയാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റുകളില്‍ വാടാനപ്പള്ളിയില്‍ ഒരു സ്ഥാപനത്തിലെ ഒമ്ബത് പേരുള്‍പ്പെടെ 17 പേരും ഏങ്ങണ്ടിയൂരിലെ അഞ്ച് പേരും നാട്ടികയില്‍ 7 പേരും പോസിറ്റീവായി. വാടാനപ്പള്ളിയില്‍ 110 പേരെ ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ ടി.ടി ദേവസി ജ്വല്ലറിയിലെ ഒമ്ബത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ സ്ഥാപനത്തില്‍ രോഗ ബാധിതര്‍ പത്ത് പേരായി. തൃപ്രയാറിലെ ജ്യൂസ് കടയിലെ സമ്ബര്‍ക്ക പട്ടികയിലുള്ള വാടാനപ്പള്ളി സ്വദേശികളായ അഞ്ച് പേരും വാര്‍ഡ് എട്ടില്‍ രണ്ട് പേരും മൂന്നാം വാര്‍ഡില്‍ ഒരാളും ഉള്‍പ്പെടെയാണ് 17 പേര്‍ പോസിറ്റീവായത്.

ഏങ്ങണ്ടിയൂരില്‍ ഒരു ഗ്രാമ പഞ്ചായത്തംഗം ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ കൊവിഡ് ബാധിതരായത്.

നേരത്തെ മറ്റൊരു ഗ്രാമപഞ്ചായത്തംഗത്തിനും കുടുംബത്തിലെ രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ഏങ്ങണ്ടിയൂരില്‍ ഗ്രാമ പഞ്ചായത്തംഗങ്ങള്‍ രണ്ട് പേരാണ് കൊവിഡ് ബാധിതരായത്. നാട്ടികയില്‍ 72 പേരെ ടെസ്റ്റ് ചെയ്തതില്‍ കണ്ടശാം കടവ് സ്വദേശി ഉള്‍പ്പെടെ ഏഴ് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗ വ്യാപനം നേരത്തെ തന്നെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞ തളിക്കുളത്ത് ഇന്നലെ 32 പേരെ ടെസ്റ്റ് ചെയ്തതില്‍ എല്ലാവരും നെഗറ്റീവായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi