Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍: സരിതയുടെ ഹര്‍ജികള്‍ തള്ളി

തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍: സരിതയുടെ ഹര്‍ജികള്‍ തള്ളി

കൊച്ചി : വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മത്സരിക്കാന്‍ സമര്‍പ്പിച്ച പത്രിക തള്ളിയത് നിയമവിരുദ്ധമാണെന്നും ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയുണ്ടെന്ന് വിലയിരുത്തി പത്രിക തള്ളിയത് ശരിയാണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. രണ്ടു തട്ടിപ്പ് കേസുകളിലായി കോടതികള്‍ സരിതയ്‌ക്ക് മൂന്നു വര്‍ഷംവീതം തടവു ശിക്ഷ വിധിച്ചിരുന്നെന്നും ഇത് മത്സരിക്കുന്നതിന് അയോഗ്യതയാണെന്നും രാഹുല്‍ ഗാന്ധിയുടെയും ഹൈബിയുടെയും അഭിഭാഷകന്‍ വ്യക്തമാക്കി. ഇതംഗീകരിച്ചാണ് ഹര്‍ജികള്‍ തള്ളിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi