തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച കെ.എ. ചന്ദ്രന്‍ അദ്ധ്യക്ഷനായുള്ള ദക്ഷിണമേഖലാ സമിതി ഇന്നലെ തലസ്ഥാന ജില്ലയില്‍ തെളിവെടുപ്പ് നടത്തി. ഇന്ന് കൊല്ലത്തെത്തുന്ന സമിതി പരാതികള്‍ കേള്‍ക്കും. തിരുവനന്തപുരത്ത് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച മൂന്നംഗസമിതി ഈ മാസം 29ന് വീണ്ടുമെത്തും. നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാതെ മാറി നില്‍ക്കുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തവരെ പാര്‍ട്ടി പുനഃസംഘടനയില്‍ ഏതെങ്കിലും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കരുതെന്ന ആവശ്യമാണ് സമിതി മുമ്ബാകെ പ്രധാനമായും ഉയര്‍ന്നത്. മിക്ക നിയോജക മണ്ഡലങ്ങളില്‍ നിന്നും സമിതി മുമ്ബാകെ പരാതികളെത്തിയിട്ടുണ്ട്.
അവരുടെയും ജില്ലയില്‍ ഘടകകക്ഷി മത്സരിച്ച ഏക സീറ്റായ ആറ്റിങ്ങലിലെയും പരാതികള്‍ കേള്‍ക്കാനാണ് 29ന് വീണ്ടുമെത്തുന്നത്. മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍, ടി.എസ്. സലിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
