Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരിച്ചുവാങ്ങാമെന്ന ഉറപ്പുമായി ജെ.എല്‍.ആര്‍ ഇന്ത്യ

തിരിച്ചുവാങ്ങാമെന്ന ഉറപ്പുമായി ജെ.എല്‍.ആര്‍ ഇന്ത്യ

കൊച്ചി: റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്‌കവറി വാഹനങ്ങള്‍ക്കായി ജെ.എല്‍.ആർ ഇന്ത്യ പുതിയ ഉറപ്പായ ബൈബാക്ക് പദ്ധതിയും നവീകരിച്ച ധനസഹായ സംവിധാനങ്ങളും അവതരിപ്പിച്ചു.

ഇന്ത്യയിലെ വിപണിക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയുടെ 55 ശതമാനം വരെ ഭാവിമൂല്യം ഉറപ്പുനല്‍കുന്നു. ഇതുവഴി വാഹന ഉടമസ്ഥത കൂടുതല്‍ എളുപ്പത്തിലും മുൻകൂട്ടിയും കണക്കാക്കാമെന്ന് കമ്പനി അറിയിച്ചു.

വാഹനം വാങ്ങുമ്പോള്‍ തന്നെ കുറഞ്ഞ ഭാവിമൂല്യം ഉറപ്പാക്കുന്നതിലൂടെ വാഹനത്തിന്റെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വം കുറയ്ക്കാനും ഭാവിയില്‍ വാഹനം നവീകരിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യുമ്പോള്‍ കൂടുതല്‍ മികവിന് പദ്ധതി സഹായിക്കും. നവീകരിച്ച ധനസഹായ സംവിധാനങ്ങളും ഇഷ്ടാനുസൃത തിരിച്ചടവ് സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക വഴക്കവും സൗകര്യവും നല്‍കും.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെയും ദീർഘകാല മൂല്യത്തോടെയും ആഡംബര വാഹന ഉടമസ്ഥത അനുഭവിക്കാൻ സഹായിക്കുന്നതാണ് സംരംഭമെന്ന് ജെ.എല്‍.ആർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രാജൻ അംബ പറഞ്ഞു. പദ്ധതിയുടെ ലഭ്യത, കാലാവധി, ഉറപ്പുനല്‍കുന്ന മൂല്യം, മറ്റ് അർഹതാ മാനദണ്ഡങ്ങള്‍ എന്നിവ വാഹനങ്ങള്‍ക്കും അംഗീകൃത ഡീലർഷിപ്പുകള്‍ക്കുമനുസരിച്ച്‌ വ്യത്യാസപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi