Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തോടുകള്‍ ശുചികരിച്ചു

തോടുകള്‍ ശുചികരിച്ചു

കോഴിക്കോട്: ഹരിതകേരളം മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി തൈരാടത്ത് താഴം തോട്, പട്ടര്‍പാലം തോട്, എന്നിവ ശുചീകരിച്ചു. ചേളന്നൂര്‍ കാക്കൂര്‍ പഞ്ചായത്തുകളുടെ അതിര് പങ്കിടുന്ന പട്ടര്‍പാലം തോട് പ്രദേശത്തെ പ്രധാന ജലസ്രോതസാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, സീന സുരേഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി.ഗിരീഷ്, പ്രഭുലചന്ദ്രന്‍, മുന്‍ വാര്‍ഡ് മെമ്ബര്‍ പി ഹരീഷ്, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൈരാടത്ത് താഴം തോടിന്റെ ശുചീകരണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത കെ.ജി, പി പ്രകാശ്, ഹരീഷ്, ജഗനാഥന്‍, ജയരാജന്‍, നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

യുവജനസംഘടനകള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi