Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൊടുപുഴ നഗരത്തിലെ വെള്ളകെട്ട് പ്രശ്നം പരിഹരിക്കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ നഗരത്തിലെ വെള്ളകെട്ട് പ്രശ്നം പരിഹരിക്കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ : നഗരത്തിലെ വെള്ളകെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ചെറിയ മഴയത്തുപോലും തൊടുപുഴയിലെ മിക്ക റോഡുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പുളിമൂട്ടില്‍ പ്ലാസയ്ക്ക് സമീപമുള്ള വെള്ളകെട്ടിന് പ്രധാന കാരണം ഓടയ്ക്ക് കുറുകെ ബീമുകള്‍ നില്‍കുന്നതിനാലാണ്.ഈ ബീമില്‍ വേസ്റ്റുകള്‍ വന്നു അടിയുകയും വെള്ളം റോഡിലേക്ക് ഒഴുകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ ബീമുകള്‍ പൊളിച്ചു നീക്കാന്‍ കെട്ടിട ഉടമ തയ്യാറാണ്. ഇതിനു വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ തൊടുപുഴ നഗരസഭ അധികൃതരെ അറിയിച്ചു.

വെള്ളം കയറാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജുതരണിയിലിന്റെയും ജനറല്‍ സെക്രട്ടറി നാസര്‍ സൈരയുടെയും നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ . സനീഷ് ജോര്‍ജിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി.ഓടയിലെ തടസങ്ങള്‍ നീക്കി ഓടയ്ക്ക് മതിയായ വീതി കൂട്ടണമെന്നും തൊടുപുഴയ്ക്കായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ വെള്ളകെട്ട് പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈകൊള്ളണമെന്ന് അധികാരികളോട് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi