Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'തോല്‍വി ഒന്നിന്റെയും അവസാനമല്ല, വീഴ്‌ചകള്‍  തിരുത്തി ചുവപ്പൻ പുലരികള്‍ തിരികെ കൊണ്ടുവരും'

'തോല്‍വി ഒന്നിന്റെയും അവസാനമല്ല, വീഴ്‌ചകള്‍ തിരുത്തി ചുവപ്പൻ പുലരികള്‍ തിരികെ കൊണ്ടുവരും'

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ, പ്രതികരണവുമായി സിപിഎം നേതാവ് പി.

സരിൻ. തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫിന് ആശംസകള്‍ നേർന്ന സരിൻ, തോല്‍വി ഒന്നിന്റെയും അവസാനമല്ലെന്നും തെറ്റുകള്‍ തിരുത്തി ജനവിശ്വാസം ആർജ്ജിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സരിന്റെ ഫേസ്ബുക്ക് കുറിപ്പ്;

'ദി മെസ്സേജ് ഈസ് ലൗഡ് ആൻഡ് ക്ലിയർ! ജനവിധി അംഗീകരിച്ചേ മതിയാകൂ; അത് അന്തിമമാണ്. പക്ഷെ ഒന്നിന്റെയും അവസാനമല്ല. തോല്‍വിക്ക് കാരണങ്ങള്‍ പലതുണ്ടാകാം. അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികള്‍ നമ്മള്‍ ചുവപ്പിക്കുക തന്നെ ചെയ്യും! അന്ന് ഇതേ ജനങ്ങള്‍ തന്നെ നമ്മെ കൈപിടിച്ചുയർത്തും!

അവരെ മാനിക്കുക.വിശ്വസിക്കുക. വീണ്ടും നമ്മളിലേക്ക് തിരികെ വരാനുള്ള കാരണങ്ങള്‍ അവർക്കായി ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. നിയോഗമാണ്. ഇനിയുള്ള ദിനങ്ങള്‍ അതിനുള്ളതാണ്! മുഴുവൻ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. കേരളത്തെ അടുത്ത അഞ്ചുവർഷം നയിക്കാൻ അവസരം ലഭിച്ച യുഡിഎഫിന് ആശംസകള്‍.'- സരിൻ കുറിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi