Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'തൃഷയുടെ  പ്രവൃത്തി  വിജയ്‌യുടെ  പ്രതിച്ഛായയെ  ബാധിക്കും, ആ  സ്ഥാനത്ത്  ഞാനായിരുന്നെങ്കില്‍'

'തൃഷയുടെ പ്രവൃത്തി വിജയ്‌യുടെ പ്രതിച്ഛായയെ ബാധിക്കും, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍'

മിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷയും തമ്മിലുള്ള സൗഹൃദവുമായി ബന്ധപ്പെട്ട ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച്‌ നടി അംബിക.

വിജയ് തമിഴകത്തെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമാണെന്നും ഈ സമയത്ത് പ്രചരിക്കുന്ന വാ‌ർത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയേയും രാഷ്ട്രീയ ഭാവിയേയും ദോഷകരമായി ബാധിക്കുമെന്നും അംബിക അഭിപ്രായപ്പെട്ടു.

സുഹൃത്തുക്കള്‍ മാത്രമാണെന്നതുകൊണ്ട് വിമർശനങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ലെന്ന് തൃഷയ്ക്ക് തോന്നിയേക്കാം. എന്നാല്‍ വിജയ് ഇപ്പോള്‍ പ്രധാനപ്പെട്ട പദവിയിലാണെന്നും അവർ ചൂണ്ടിക്കാട്ടി. തൃഷയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഒരടി പിന്നോട്ടുമാറി അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നെന്നും അംബിക വ്യക്തമാക്കി.

'ഇപ്പോള്‍ ലണ്ടനില്‍ അവർ ഒരുമിച്ചുപോയെന്ന് പറയുന്നു. തൃഷ അവിടെ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാൻ പോയതാണെന്ന് കേള്‍ക്കുന്നു. രാധികയും അതിലൊരു വേഷം ചെയ്യുന്നുണ്ട്. അവർ എവിടെപ്പോയി എന്തൊക്കെ ചെയ്താല്‍ അതില്‍ നമുക്കെന്തു കാര്യം.

എന്നിരുന്നാലും സൗഹൃദത്തിനും ഒരുമാനം കൊടുക്കണം. വ്യക്തിപരമായി ഞാൻ അങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കും. ഞാൻ പറയുന്നത് എന്റെ മാത്രം അഭിപ്രായമാണ്.'- അവർ പറഞ്ഞു.

അംബികയുടെ വാക്കുകള്‍ വൈറലായതോടെ പ്രതികരിച്ച്‌ വിജയ് ആരാധകരും രംഗത്തെത്തി. ഇതാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് നിരവധിപേ‌ർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കഴിഞ്ഞദിവസം ലണ്ടനില്‍ വിജയ്‌ക്കൊപ്പമുള്ള തൃഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇരുവർക്കുമെതിരെ രൂക്ഷവിമർശനങ്ങള്‍ ഉയർന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi