Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃത്താല കുടിവെള്ള പദ്ധതി നടപ്പാക്കാൻ പാവറട്ടി പഞ്ചായത്ത് പ്രക്ഷോഭത്തിലേക്ക്

തൃത്താല കുടിവെള്ള പദ്ധതി നടപ്പാക്കാൻ പാവറട്ടി പഞ്ചായത്ത് പ്രക്ഷോഭത്തിലേക്ക്

പാവറട്ടി : തൃത്താല കുടിവെള്ള പദ്ധതി ഇതുവരെ പ്രവർത്തനക്ഷമമാകാത്തതിനെതിരെ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പർമാരുടെയും ആസൂത്രണ സമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒല്ലൂർ പ്രൊജക്‌ട് ഡിവിഷൻ ഓഫീസിലും തൃശൂർ വാട്ടർ അതോറിറ്റി പി.എച്ച്‌ ഡിവിഷനിലും എക്‌സിക്യൂട്ടീവ് എൻജിനീയർമാരെ നേരിട്ടുകണ്ട് പരാതി നല്‍കി.

പുളിഞ്ചിരിപ്പടിയിലെ വാട്ടർ ടാങ്കില്‍ വെള്ളം എത്താത്തതിനുള്ള പ്രധാന കാരണം കുന്നംകുളം ചാട്ടുകുളത്തിന് സമീപം റോഡിനടിയില്‍ വാള്‍വ് തകരാറായി കിടക്കുന്നതാണ്. ഇത് പരിഹരിക്കാൻ പലപ്രാവശ്യം പരാതി നല്‍കിയിട്ടും നടക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നേരിട്ട് സന്ദർശിച്ചത്. റോഡ് പൊളിച്ച്‌ വർക്ക് നടത്താൻ പി.ഡബ്ല്യു.ഡിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. എത്രയും വേഗം തകരാർ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നല്‍കിയിട്ടുണ്ട്. 10 ദിവസം കഴിഞ്ഞും നടക്കുന്നില്ലെങ്കില്‍ ജല അതോറിറ്റി ഓഫീസുകളിലേക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കേണ്ടി വരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജൊ അറിയിച്ചു. വൈസ് പ്രസിഡന്റ് റംസിയ മുജീബ്, ജില്‍സ് തോമസ്, കെ.കെ.ലിഷ, എൻ.ആർ.രജീഷ്, സാംസണ്‍ ചിരിയങ്കണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi