Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'തൂണ്‍ ആണെങ്കിലെന്താ മാറിനിന്നൂടേ',  പാര്‍ക്കിംഗ് തൂണിലിടിച്ച്‌ ഇൻഡിഗോ  വിമാനത്തിന്റെ മൂക്ക് തകര്‍ന്നു

'തൂണ്‍ ആണെങ്കിലെന്താ മാറിനിന്നൂടേ', പാര്‍ക്കിംഗ് തൂണിലിടിച്ച്‌ ഇൻഡിഗോ വിമാനത്തിന്റെ മൂക്ക് തകര്‍ന്നു

ശ്രീനഗർ: പാർക്ക് ചെയ്യുന്നതിനിടെ പോസ്റ്റിലിടിച്ച്‌ കയറി ഇൻഡിഗോ വിമാനത്തിന്റെ മൂക്ക് തകർന്നു. ശ്രീനഗർ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അസാധാരണ അപകടം.

വിമാനത്തിന്റെ മുൻഭാഗത്തിന് ചെറിയ കേടുപാടുണ്ടായി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. നവി മുംബയില്‍നിന്ന് വന്നതാണ് 6 ഇ 225 വിമാനം. ബേ നമ്പർ 6ല്‍ പാർക്ക് ചെയ്യുന്നതിനിടെ വി.ഡി.ജി.എസ് തൂണിലേക്ക് (പാർക്കിംഗിന് സഹായിക്കുന്ന സ്ക്രീനുകളും ലേസറുകളുമുള്ള തൂണ്‍)ഇടിച്ചുകയറുകയായിരുന്നു.

തൂണ്‍ ഒരു വശത്തേക്ക് ചെരിഞ്ഞു. യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്രെയറിലൂടെ പുറത്തിറക്കി. അപകടകാരണം സംബന്ധിച്ച്‌ വ്യക്തതയില്ല. അന്വേഷണം ആരംഭിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി വിമാനം സർവീസില്‍ നിന്ന് മാറ്റി. ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi