Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തൂഫാൻ വാരിയേഴ്സ് പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം നടത്തി

ഒളിമ്പ്യൻ സിനിജോസ് ഉദ്ഘാടനം ചെയ്തു

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള പൊലീസിന്റെയും റോട്ടറി ക്ലബ്ബ് തൊടുപുഴയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' പ്രദർശന ഫുട്‌ബോള്‍ മത്സരം ഒളിംമ്പ്യൻ സിനി ജോസ് ഉദ്ഘാടനം ചെയ്തു.

പുതിയ തലമുറയും സർക്കാരും ലഹരിക്ക് എതിരായി സ്‌പോർട്സ് ലഹരി ആക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സിനിജോസ് പറഞ്ഞു. 3 ഇന്ത്യൻ താരങ്ങളും പതിനൊന്നോളം സന്തോഷ് ട്രോഫ താരങ്ങളും അണിനിരന്നു. ഗവ.ചീഫ് വിപ്പ് 'അപു ജോണ്‍ ജോസഫ്'* കിക്ക് ഓഫ് നിർവഹിച്ചു. ഇടുക്കി എം.എല്‍.എ റോയ് കെ.

പൗലോസ് ദേശീയ - സംസ്ഥാനതാരങ്ങളെ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ഡിവൈ.എസ്.പി ബൈജു പി.എം 'ഓപ്പറേഷൻ തൂഫാൻ' സന്ദേശം നല്‍കി. ജിംഖാന തൃശ്ശൂർ ടീം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.

സുരേഷിന്റെ നേതൃത്വത്തിലാണ് ഇറങ്ങിയതെങ്കില്‍ 'തൂഫാൻ വാരിയേഴ്സ് ഇടുക്കി' മുൻ ഇന്ത്യൻതാരം എൻ.വി പ്രദീപിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരായ അപു ജോണ്‍ ജോസഫും റോയ് കെ പൗലോസും അടക്കമുള്ളവരാണ് ഇറങ്ങിയത്. മത്സരത്തില്‍ ഇടുക്കി 2 -1ന് പരാജയപ്പെട്ടു. വനിതകളുടെ മത്സരത്തില്‍ തൊടുപുഴ സോക്കർസ്‌കൂള്‍ എറണാകുളം മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജുമായി സമനിലയില്‍ പിരിഞ്ഞു. ഡോ.

മാത്യൂസ് വെമ്പിള്ളി മുഖ്യാതിഥിയായിരുന്നു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ജില്ലാ - യൂണിറ്റ് ഭാരവാഹികളായ പി.എസ് മോഹൻദാസ് , സാലി എസ് മുഹമ്മദ് , താജു എം.ബി , സെയ്തു മുഹമ്മദ്, എൻ.പി ചാക്കോ, പി.എസ് സിനിമോൻ, സജിത്ത് കുമാർ, സജി പോള്‍, ടോമി സെബാസ്റ്റ്യൻ, ജോസ് ലെറ്റ് മാത്യു എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിമ്മി കുന്നത്തുശ്ശേരി സ്വാഗതവും ഇ.എ അഭിലാഷ് നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi