Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തുറവൂര്‍ മഹാക്ഷേത്രത്തിന് സമീപം വച്ചിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ടൈല്‍ പാകിയ വഴിയരികില്‍ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി.

ചുവപ്പ് നിറത്തിലുള്ള ഹീറോ പ്ലഷർ സ്കൂട്ടറാണ് മോഷണം പോയത്. വ്യാഴാഴ്ച രാവിലെ 7.30ഓടെ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം ജോലിക്ക് പോയ ഉടമ വൈകിട്ട് തിരിച്ചെത്തിയപ്പോഴേക്കും വാഹനം കാണാനില്ലായിരുന്നു.

കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ പൊലീസില്‍ പരാതി നല്‍കി. തുറവൂർ മഹാക്ഷേത്രത്തിന് സമീപത്ത് വാഹനമോഷണവും വാഹനങ്ങളുടെ സ്പെയർപാർട്സുകള്‍, ടയറുകള്‍ എന്നിവ അഴിച്ചുമാറ്റുന്നതും വ്യാപകമായതായി കേരളകൗമുദി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ രാത്രികാല പട്രോളിംഗും സി.സി.ടി.വി. നിരീക്ഷണവും ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi