കിളിമാനൂര്‍:യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ നിയമസഭാ സാമാജികനായി 50 കൊല്ലം പൂര്‍ത്തീകരിക്കുന്ന കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അഭിവാദ്യ പ്രകടനം കേക്കും മുറിച്ചു.യൂത്ത് കോണ്‍ഗ്രസ് മുന്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജി.ജി.ഗിരി കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗം കെ.പി.സി.സി അംഗം എന്‍.സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു.കിളിമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധരതിലകന്‍,കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മ്മന്‍,കെ.എസ്.യു ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹന്‍,ഐ.എന്‍.ടി.യു.സി ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംനാഥ്,ഷമീം.എ.ആര്‍,ഹരിശങ്കര്‍,ബാന്‍ഷാ പോങ്ങനാട്,സിബി ശൈലേന്ദ്രന്‍,പ്രേംലാല്‍,അഹദ്,സുജിത്ത്,അഖില്‍ എ.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

