Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തരവ് പിൻവലിക്കണം എന്ന്  കെ.പി.സി.ടി.എ

ഉത്തരവ് പിൻവലിക്കണം എന്ന് കെ.പി.സി.ടി.എ

കോട്ടയം: എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഗവേഷണകേന്ദ്രങ്ങളില്‍ റിസർച്ച്‌ ചെയ്യുന്ന വിദ്യാർത്ഥികള്‍ ഇനിമുതല്‍ സർവകലാശാല ജൂനിിയർ റിസേർച്ച്‌ ഫെലോഷിപ്പിന് അപേക്ഷ നല്‍കേണ്ടതില്ലെന്നുള്ള രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ).

എം.ജിയ്ക്ക് കീഴിലുള്ള ഗവേഷണകേന്ദ്രങ്ങളില്‍ ഭൂരിപക്ഷവും ഓട്ടോണമസ് (സ്വയംഭരണ) കോളജുകളിലാണ്. മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളോട് ഇത്തരം വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും ഒരുതരത്തിലും നീതികരിക്കാവുന്നതല്ലെന്നും യോഗം കുറ്റപ്പെടുത്തി. മേഖലാ കമ്മിറ്റി പ്രസിഡന്റ് ഡോ.ജോബിൻ ജോസ് ചാമക്കാല അദ്ധ്യക്ഷത വഹിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi