ധൂമകേതു' വിലെ 'അനുരാഗ രൂപവതി' ഗാനം
ശിവപാർവ്വതിക്ക് സമരായ വധൂവരന്മാരായി സജിൻ ഗോപുവും നിഖില വിമലും എത്തുന്ന 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം പുറത്ത്.ഒരു കല്യാണത്തിന്റെ ദൃശ്യങ്ങളുമായി എത്തിയ ഗാനത്തിന് വേറിട്ട രീതിയില്‍ ആണ് ഈണം.
ആദ്യ കേള്‍വിയില്‍ തന്നെ അറിയാതെ ആരും താളം പിടിച്ചുപോകുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാർ ആണ്. സജിൻ ഗോപുവും നിഖില വിമലും ആണ് ഗാനരംഗത്ത്.
അങ്കിത് മേനോൻ ആണ് ഈണം . സിയ ഉള്‍ ഹഖും അങ്കിത് മേനോനും ചേർന്നാണ് ആലാപനം. പ്രേക്ഷകരേവരും ഏറ്റെടുത്ത 'നെയ്മറി'ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ധൂമകേതുവില്‍
ഷൈൻ ടോം ചാക്കോയും ഗണപതിയും സിദ്ധാർത്ഥ് ഭരതനും മഞ്ജു പിള്ളയുമാണ് മറ്റ് പ്രധാന താരങ്ങള്‍.
സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർ ടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംരബർ 25ന് റിലീസ് ചെയ്യും. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവരാണ് നിർമ്മാതാക്കള്‍. രചന സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോണ്‍, ശബ്ദലേഖനം: രംഗനാഥ് രവി, വിതരണം : ഭാവന റിലീസ്, പി.ആർ.ഒ: ആതിര ദില്‍ജിത്ത്.

