Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വാഗമണ്‍ ഹൈസ്‌കൂളില്‍ കുടിവെള്ളം രൂക്ഷം

പീരുമേട്: നിരവധി വിദ്യാർത്ഥികള്‍ പഠിക്കുന്ന വാഗമണ്‍ സർക്കാർ സ്‌കൂളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. സ്‌കൂളിന്റെ സ്വന്തം മഴവെള്ളസംഭരണി കാലിയാണ്.

കഴിഞ്ഞ അദ്ധ്യയന വർഷം കുടിവെള്ള പൈപ്പ് സാമൂഹ്യ വിരുദ്ധർ കത്തിച്ചത് മൂന്ന് മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. വാഗമണ്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പി.ടി.എ പ്രസിഡന്റ് അഫ്സല്‍ മുഹമ്മദ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവഗണിക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതർ പറയുന്നു. നിലവില്‍ മഴ പെയ്യുമ്പോള്‍ ബക്കറ്റുകളില്‍ വെള്ളം കോരിയെടുത്താണ് സ്‌കൂളിലെ ശുചിമുറികള്‍ പോലും വൃത്തിയാക്കുന്നത്. വേനല്‍ കാലത്ത് വെള്ളം വിലയ്ക്ക് വാങ്ങേണ്ട സാഹചര്യമായിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അധികൃത നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi