Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാഹനമിടിച്ച്‌ പരിക്കേറ്റ നായ്ക്കുട്ടിയെ രക്ഷിച്ചു

വാഹനമിടിച്ച്‌ പരിക്കേറ്റ നായ്ക്കുട്ടിയെ രക്ഷിച്ചു

പൊന്‍കുന്നം: വാഹനമിടിച്ച്‌ പരിക്കേറ്റ നായക്കുട്ടിയെ പരിസ്ഥിതി പ്രവര്‍ത്തകരും മൃഗസ്‌നേഹികളും ചേര്‍ന്ന് മൃഗാശുപത്രിയിലെത്തിച്ചു.ഇന്നലെ ഉച്ചക്കാണ് കാഞ്ഞിരപ്പള്ളി കോടതി പടിക്കല്‍ വച്ച്‌ നാല് മാസത്തോളം പ്രായമുള്ള നായക്കുട്ടിയെ വാഹനമിടിച്ചത്.പരിക്കേറ്റ നായക്കുട്ടിയെ അഭിഭാഷകരും മറ്റും ചേര്‍ന്ന് കോടതി വളപ്പില്‍ പ്രഥമശുശ്രൂഷയും വെള്ളവും ഭക്ഷണവും മറ്റും നല്‍കി പരിചരിച്ചു.

അഭിഭാഷകനായ ഗിരീഷ്.എസ്.നായര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരായ എസ്.ബിജു ബോബിന്‍ ദേവസ്യ, പി.കെ.റോബിന്‍ എന്നിവര്‍ സ്ഥലത്തെത്തി. പിന്നീട് ഇവര്‍ നായക്കുട്ടിയെ കാഞ്ഞിരപ്പള്ളി വെറ്റിനറി ആശുപത്രിയിലെത്തിച്ചു.ഡോ.ബിനു ഗോപിനാഥ് നായയെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്തു. പിന്നീട് വിദഗ്ദ്ധ പരിശോധന വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi