Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈദ്യുതി വകുപ്പ് ഏറ്റെടുത്ത  റോഡിന് ശനിദശ

വൈദ്യുതി വകുപ്പ് ഏറ്റെടുത്ത റോഡിന് ശനിദശ

അടിമാലി: വൈദ്യുതി വകുപ്പിന് റോഡിന്റെ അറ്റകുറ്റപ്പണിയില്‍ എന്തേ കാര്യം?... കാര്യമുണ്ട്.... ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഒരു റോഡ് ഏറ്റെടുത്താല്‍ അത് നന്നാക്കി കൊടുക്കാനും ഉത്തരവാദിത്വമുണ്ട്. പത്താംമൈല്‍ ദേവിയാര്‍ കോളനി റോഡാണ് വൈദ്യുതി വകുപ്പിന് പേരുദോഷം വരുത്തുന്നത്. പത്താംമൈല്‍ ടൗണില്‍ നിന്നും ദേവിയാര്‍ കോളനിയിലേക്കുള്ള ഒന്നരകിലോമീറ്ററോളം വരുന്ന റോഡാണ് കാലങ്ങളായി തകര്‍ന്ന് കിടക്കുന്നത്.ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും വെക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേക്കുമുള്ള പാത കൂടിയാണിത്.തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി നിര്‍മ്മാണത്തോടെ ഈ റോഡ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നു. ആദ്യം റോഡിനോട് കാണിച്ച ആവേശമൊന്നും പിന്നീട് അധികൃതരില്‍നിന്നും ഉണ്ടായില്ല.

റോഡിന്റെ ഉടമസ്ഥാവകാശം വൈദ്യുത വകുപ്പിനായതിനാല്‍ പൊതുമരാമത്ത് വിഭാഗത്തിന്റെയോ പഞ്ചായത്തിന്റെയോ സേവനം ലഭ്യമാകാതെയുമായി. നാളുകളായി തകര്‍ന്ന് കിടക്കുന്ന പാത ഗതാഗതയോഗ്യമാക്കാന്‍ ഇടക്കിടെ തങ്ങള്‍ നടത്തുന്ന ശ്രമദാനമൊഴിച്ചാല്‍ മറ്റ് നിര്‍മ്മാണ ജോലികള്‍ ഒന്നും സമീപകാലത്ത് നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

തകര്‍ന്ന് കിടക്കുന്ന ഒന്നര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ നാട്ടുകാര്‍ ഏറെ കഷ്ടതയാണ് അനുഭവിക്കുന്നത്. ദേശിയപാതയില്‍ നിന്നും റോഡിന്റെ ആരംഭത്തിലുള്ള പാലത്തില്‍ നിറയെ കുഴികള്‍ രൂപം കൊണ്ടു കഴിഞ്ഞു.കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നുമുണ്ട്.ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi