Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന്  പ്രധാനമന്ത്രിയോട് ചെന്നിത്തല

വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിനാവശ്യമായ കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി.

കൊവിഡ് മഹാമാരിയില്‍ സാമ്ബത്തികമായി കേരളം ഏറെ ബുദ്ധിമുട്ടുന്ന

സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ തന്നെ ആദ്യഘട്ട വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. 45 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കേണ്ടതായുമുണ്ട്. 18 കഴിഞ്ഞവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

പക്ഷേ സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം വളരെ രൂക്ഷമാണ്. കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിന്‍ നല്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ഓര്‍മ്മിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi