Dailyhunt
വാക്സിനേഷന്‍ നടപടികള്‍ക്കെതിരെ  യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്

വാക്സിനേഷന്‍ നടപടികള്‍ക്കെതിരെ യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്

പാറശാല: യതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്ന വാക്സിനേഷന്‍ നടപടികള്‍ക്കെതിരെ യുവമോര്‍ച്ച പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കുളത്തൂര്‍ പി.എച്ച്‌.സി യിലെ വാക്സിനേഷന്‍ ക്യാമ്ബില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നൂറ്റിയമ്ബത് പേര്‍ക്ക് പോലും നില്‍ക്കാന്‍ സ്ഥലമില്ലാത്ത കുളത്തൂര്‍ പി.എച്ച്‌.സിയില്‍ അഞ്ഞൂറോളം പേര്‍ക്കാണ് വാക്സിനേഷന്‍ നടന്നത്. ഇത്തരം നടപടികള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കുളത്തൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്ത് വരുമെന്ന് യുവമോര്‍ച്ച കുളത്തൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi