Dailyhunt
വല്ലന പൊതുജനാരോഗ്യ കേന്ദ്രമെന്ന്  ഇങ്ങനെ അവഗണിക്കരുതേ....

വല്ലന പൊതുജനാരോഗ്യ കേന്ദ്രമെന്ന് ഇങ്ങനെ അവഗണിക്കരുതേ....

ആറന്മുള: പ്രാഥമികാരോഗ്യകേന്ദ്രം എന്ന പേര് മാറ്റി ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം,കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, അവസാനം കുടുംബാരോഗ്യ കേന്ദ്രം എന്നതില്‍ എത്തിയെന്നൊഴിച്ചാല്‍ എഴുപത് വര്‍ഷമായി വലിയ മാറ്റമൊന്നുമില്ല വല്ലനയിലെ പൊതുജനാരോഗ്യ കേന്ദ്രത്തിന്. മാറിയ സര്‍ക്കാരുകള്‍ ആരോഗ്യസാമൂഹ്യ വിഷയങ്ങള്‍ പരിഹരിക്കുവാന്‍ ഇപ്പോഴും ഇവിടം സജ്ജമായിട്ടില്ല. വല്ലന ഹെല്‍ത്ത് ബ്ലോക്കിലെ കുളനട,മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടേയും നേതൃത്വവും കോര്‍ഡിനേഷനും ഇവിടെയാണ് നടക്കേണ്ടത്.പ്രാഥമികാരോഗ്യ കേന്ദ്രമായി തുടങ്ങിയ കാലത്തുള്ള തസ്തികകളാണ് ഇപ്പോഴും ഉള്ളത്.അസി.സര്‍ജന്‍മാരുടെ രണ്ട് തസ്തികകള്‍ മാത്രം.കേരളത്തില്‍ സ്ഥിരം സ്റ്റാഫ് നേഴ്‌സ് ഇല്ലാത്ത ഒരേ ഒരു ബ്ലോക്ക് ആരോഗ്യ കേന്ദ്രം വല്ലനായിരിക്കും.പ്രാഥമികാരോഗ്യ കേന്ദ്രമായ പലയിടങ്ങളിലും മൂന്ന് നേഴ്‌സുമാരുടെ വരെ തസ്തിക സൃഷ്ടിച്ചപ്പോഴാണ് കഴിഞ്ഞ 70 വര്‍ഷമായി വല്ലനയെ തസ്തികകള്‍ നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ അവഗണിക്കുന്നത്.അറ്റന്‍ഡറെ പോലും പുതുതായി നിയമിക്കാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.കെട്ടിട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ എം.എല്‍.എ,എം.പി, ബ്ലോക്ക് പഞ്ചായത്തു ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിട്ടുണ്ട്.

25 വര്‍ഷമായി പണി പൂര്‍ത്തികരിക്കാതെ കിടന്ന കെട്ടിടം ശിവദാസന്‍ നായര്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ 40 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും നല്‍കി പൂര്‍ത്തീകരിച്ചു.അവിടെയാണ് മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള പകല്‍ വീട് പ്രവര്‍ത്തിക്കുന്നത്.

അധികൃ‌തര്‍ തിരിഞ്ഞു നോക്കുന്നില്ല

ജില്ലയുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുള്‍പ്പെടെ ഇവിടെ വരാറില്ല. ജില്ലയില്‍ എലിപ്പനി,ഡെങ്കിപ്പനി കേസുകള്‍ കൂടുതലുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ സാദ്ധ്യതകള്‍ എല്ലാം പരിഗണിച്ച്‌ വല്ലന ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ കൂടി കോന്നി മെഡിക്കല്‍ കോളേജ് പരീശീലന കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ജന ശാക്തീകരണ ഗവേഷണ കേന്ദ്രം കോഴഞ്ചേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടത്. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു.പി.സി.രാജന്‍,ഹനീഫാ,ചന്ദ്രശേഖരന്‍ നായര്‍, തങ്കമണി,തോമസ് ദാനിയേല്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍ദ്രം പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്താണ് താത്കാലികമായി ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും നിയമിച്ച്‌ ശമ്ബളം നല്‍കുന്നത്. ഈ ആരോഗ്യ സ്ഥാപനത്തെ ജില്ലാ മെഡിക്കല്‍ ഓഫീസ് തുടര്‍ച്ചയായി അവഗണിക്കുകയാണ്.ജനപ്രതിനിധികള്‍ ആര്‍ജ്ജവം കാട്ടാത്തതാണ് ഇവിടുത്തെ മുഖ്യ പ്രതിസന്ധിക്ക് കാരണം.

വല്ലന എന്‍.കെ.ബാലന്‍

(ജനശാക്തീകരണ ഗവേഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി)

-70 വര്‍ഷമായി മാറ്റമില്ല

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi