കൊച്ചി: വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബർ 13ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. 501 അംഗ കമ്മിറ്റികള്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.
ജോസഫ് കളത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചു. ചെയർമാൻമാരായി അതിരൂപതാ വികാരി ജനറല്‍മാരായ മാത്യു കല്ലിങ്കലും മാത്യു ഇലഞ്ഞിമറ്റവും ജനറല്‍ കണ്‍വീനറായി ഫാ. മാർട്ടിൻ തൈപ്പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി ദേവാലയം, വൈപ്പിൻ ഗോശ്രീ ജംഗ്ഷൻ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അതിരൂപതാ സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കല്‍, ജോയിന്റ് ജനറല്‍ കണ്‍വീനർമാരായ അഡ്വ. ഷെറി ജെ.തോമസ്, അഡ്വ. എല്‍.സി ജോർജ് എന്നിവർ അറിയിച്ചു.

