Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വണ്ടര്‍ലയുടെ രണ്ടാംപാദ  വരുമാനം 126 കോടി

വണ്ടര്‍ലയുടെ രണ്ടാംപാദ വരുമാനം 126 കോടി

കൊച്ചി: വണ്ടർല ഹോളിഡേയ്സിന് 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനം. മുൻവർഷത്തെക്കാള്‍ 42 ശതമാനം വർദ്ധിച്ച്‌ വരുമാനം 125.68 കോടി രൂപയായി.

എബിറ്റഡ 90 ശതമാനം ഉയർന്ന് 30.11 കോടി രൂപയിലെത്തി.

7.25 ലക്ഷം സന്ദർശകർ ഇക്കാലയളവില്‍ എത്തി. ആദ്യ പകുതിയിലെ വരുമാനം 41 ശതമാനം വർദ്ധിച്ച്‌ 377.78 കോടി രൂപയും എബിറ്റഡ 47 ശതമാനം ഉയർന്ന് 152.10 കോടി രൂപയുമായി. ബെംഗളൂരു, കൊച്ചി പാർക്കുകളും റിസോർട്ട് ബിസിനസും എക്കാലത്തെയും മികച്ച രണ്ടാം പാദ പ്രകടനം കാഴ്ചവെച്ചു. ചെന്നൈ പാർക്ക് 27.7 കോടി രൂപ വരുമാനം നേടി.

എക്കാലത്തെയും മികച്ച രണ്ടാം പാദമാണിതെന്ന് കമ്പനി എക്സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കാനും സുസ്ഥിരമായ വളർച്ച നേടാനുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi