Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ഇന്ന് ഇന്ത്യ Vs പാകിസ്ഥാൻ

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ഇന്ന് ഇന്ത്യ Vs പാകിസ്ഥാൻ

ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റില്‍ സെമി ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെ നേരിടും.

ആദ്യ മത്സരത്തില്‍ തായ്‌ലാൻഡിനെ 94 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഹോംഗ് കോംഗിനെ 137 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.പാകിസ്ഥാന്റെ ഗ്രൂപ്പിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ തായ്‌ലാൻഡിനെ 35 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇന്ത്യൻ സമയം രാത്രി 8 മണി മുതലാണ് മത്സരം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്മൃതി മാന്ഥനയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഹോംഗ്കോംഗിനെ തകർത്ത് സെമിഫൈനല്‍ ഉറപ്പിച്ചത്.64 പന്തുകള്‍ നേരിട്ട് 14 ഫോറുകളും ഏഴ് സിക്സുകളും പറത്തി തന്റെ 18-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് സ്മൃതി ഈ മത്സരത്തില്‍ നേടിയത്. ഇതോടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ മെഗ് ലാന്നിംഗിന്റെ റെക്കാഡ് സ്മൃതി മറികടന്നു. ട്വന്റി-20 ഫോർമാറ്റിലെ സ്മൃതിയുടെ രണ്ടാം സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമാണിത്. മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ഇന്ത്യൻ വനിതയാണ് സ്മൃതി മാന്ഥന. ടി.വി ലൈവ് : 8 pm മുതല്‍ സോണി സ്പോർട്സിലും സോണി ലിവിലും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi