കോട്ടയം : കേരള വനിതാ കമ്മിഷന്റെ ജില്ലയിലെ മെഗാ അദാലത്ത് 30 ന് രാവിലെ 10.30 മുതല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കും. 58 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും അറിയിച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേള്‍ക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത്. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പത്ത് വയസിന് താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് ഒഴിവാക്കണം.
