Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വാനും ഓട്ടോയും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: പിക്ക് അപ്പ്‌ വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്കും യാത്രികനും പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴുമണിയോടെ ടി.ഡി സ്കൂളിന് സമീപമായിരുന്നു അപകടം. കൈകാലുകള്‍ ഒടിഞ്ഞ ഓട്ടോഡ്രൈവര്‍ പാലസ് വാര്‍ഡ് ചാലയയില്‍ പുരയിടത്തില്‍ സാദിഖ് (36), യാത്രികനായ പാലസ് വാര്‍ഡ് ചാലുംതറയില്‍ ബിജിമോന്‍ (37) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് മരുന്നുകളുമായി പോവുകയായിരുന്നു പിക്ക്‌അപ്പ്‌ വാന്‍ എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പിക്ക് അപ്പ്‌ വാന്‍ ഡ്രൈവര്‍ മയങ്ങിയതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi