വര്‍ക്കല: റെയില്‍വേ അധികൃതര്‍ വഴി അടച്ചതോടെ ഗുഡ് ഷെഡ് റോഡിലെ ചെറുകുന്നം പ്രദേശവാസികളുടെ യാത്രാസൗകര്യം ബുദ്ധിമുട്ടില്‍. റെയില്‍വേ സ്റ്റേഷന് കിഴക്കുവശത്ത് താമസിക്കുന്നവരാണ് കാല്‍നടയാത്രാ സൗകര്യമില്ലാതെ ദുരിതത്തിലായത്. പഴയ ചങ്ങല ഗേറ്റിനും വി.ആര്‍ കോളേജിനും സമീപത്തുള്ള ട്രാക്കുകള്‍ മറികടന്നാണ് ഇവര്‍ പ്രധാന റോഡിലേക്ക് ഇറങ്ങിയിരുന്നത്. കുറച്ചുമാസം മുമ്ബ് റെയില്‍വേ അധികൃതര്‍ പൊതുജനങ്ങള്‍ ഉപയോഗിച്ചിരുന്ന വഴി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് കെട്ടിയടച്ചിരുന്നു. മഴക്കാലത്ത് റോഡില്‍ നിന്ന് ട്രാക്കിലേക്ക് മണ്ണ് ഒലിച്ചിറങ്ങുന്നുവെന്നാണ് റെയില്‍വേയുടെ പരാതി. പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്ന് വി.

