തൊടുപുഴ: ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ 92-ാമത് വാർഷികപൊതുയോഗവും കുടുംബമേളയും ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
അപു ജോണ്‍ ജോസഫിനെ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ളപൊന്നാടയണിയിച്ചും മെമെന്‌റോ നല്‍കിയും ആദരിച്ചു. . കരയോഗം പ്രസിഡന്റ് ആർ.ജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. റിപ്പോർട്ടും കണക്കും ബഡ്ജറ്റും കരയോഗംസെക്രട്ടറി ടി.കെ. സുധാകരൻ നായർ അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.എൻ ശ്രീകാന്ത്, വനിതാസമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.സിന്ധു രാജീവ്, കരയോഗം വനിതാസമാജം പ്രസിഡന്റ് ജയലക്ഷ്മി ഗോപൻ, കരയോഗം വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർ, ട്രഷറർ ശിവരാമൻ നായർ, ജോ. സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക്
മൊമെന്‌റോയും വിതരണം ചെയ്തു.

