Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയലാര്‍ അനുസ്മരണവും  ഗാനസന്ധ്യയും

വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും

കണിച്ചാർ: കണിച്ചാർ ഇ.കെ. നായനാർ സ്മാരക ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.

വായനശാലാ പ്രസിഡന്റ് വി.വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സാംസ്കാരിക പ്രവർത്തകൻ രാജേഷ് മണത്തണ അനുസ്മരണ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് പി.പി ജനാർദ്ദനൻ, സനില അനില്‍കുമാർ, ബി.കെ ശിവൻ, റെജി കണ്ണോളിക്കുടി, ഇ.ജി രാമകൃഷ്ണൻ, വി. ചന്ദ്രബാബു, കെ.പി ഗീത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗായകരുടെ നേതൃത്വത്തില്‍ വയലാറിന്റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിയ സംഗീതാർച്ചനയും നടത്തി. എം.ആർ സുരേന്ദ്രൻ, എം.പി തോമസ്, പി.എസ് ശാലിനി,രജനി ശിവൻ, ജയശ്രീ എന്നിവർ നേതൃത്വം വഹിച്ചു. കണിച്ചാർ ഇ.കെ നായനാർ സ്മാരക വായനശാല സംഘടിപ്പിച്ച വയലാർ അനുസ്‌മരണം രാജേഷ് മണത്തണ ഉദ്ഘാടനം ചെയ്യുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi