Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വായനാ കളരിസമാപനം

വായനാ കളരിസമാപനം

കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയം ഒരു മാസക്കാലം നടത്തിയ വായനാ കരളി സമാപിച്ചു. വായനകളരിയുടെ സമാപന സമ്മേളനവും വായനശാലയുടെ 87-ാം വാർഷികവും ഗോവിന്ദൻ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് സി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ മുൻ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടൻ ആദരിച്ചു. കെ രാഘവൻ കുട്ടികള്‍ക്കുള്ള ഉപകാരങ്ങള്‍ നല്‍കി എൻ ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ മുൻചെയർപേഴ്സണ്‍ കെ.വി.സുജാത,കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാഘവൻ, നഗരസഭാ കൗണ്‍സിലർമാരായ പി.വി.വിദ്യാലത, കെ.വി.രാധ, സി പി.എം ബല്ല ലോക്കല്‍ സെക്രട്ടറി എൻ.ഗോപി, സി ഡി.എസ് ചെയർപേഴ്സണ്‍ എം.പുഷ്പലത എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ആല്‍ബർട്ട് സ്വാഗതവും വി.ഉഷ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അതിയാമ്പൂർ ഗായിക സംഘത്തിന്റെ ഗാനമേളയും അരങ്ങേറി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi