മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാത്തതില്‍ പ്രതിഷേധവുമായി ബി.ജെ.പി. അശോകകവലയിലെ മിഴിയടഞ്ഞ ലൈറ്റിന്റെ ടവറില്‍ റീത്ത് വച്ചായിരുന്നു ബി.ജെ.പി പ്രതിഷേധം.
ബി.ജെ.പി ഇടുക്കി മണ്ഡലം സെക്രട്ടറി പി.എൻ.മോസസ് പരിപാടി ഉദ്ഘാടനം ചെയ്തു. രാത്രികാലങ്ങളില്‍ വിവിധഭാഗങ്ങളിലായി പ്രകാശിച്ചിരുന്ന നിരവധി ലൈറ്റുകളാണ് മാസങ്ങളായിട്ടും പ്രവർത്തനരഹിതമായിരിക്കുന്നത്. അശോകകവല മുതല്‍ മൂലമറ്റംടൗണ്‍വരെയുള്ള ഭാഗത്തെ വഴി വിളക്കുകളും മിഴിയടച്ചിട്ട് നാളുകളായി. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച പണം ഉപയോഗിച്ച് കുളമാവ്, മുത്തിയുരുണ്ടയാർ, അറക്കുളം അശോക, മൂലമറ്റം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാറ്റ്സ് ലെറ്റുകളും, മറ്റ് ഭൂരിപക്ഷം വഴിവിളക്കുകളും കേടായതിനാല്‍ അറക്കുളം ഇരുട്ടിലേക്ക് വഴിമാറുകയാണെന്നും ബി,ജെ.പി ആരോപിച്ചു. സമരപരിപാടികള്‍ക്ക് എം.ജി ഗോപാലകൃഷ്ണൻ, കെ.കെ.ആശമോള്‍, തരകൻ മോഹനൻ, ഉത്രാടം കണ്ണൻ, എം.കെ.രാജേഷ്, രമ രാജീവ്, നിഷ തോമസ്, വില്‍സണ്‍ കട്ടക്കല്‍, വർക്കി ജോർജ്, ടികെ.ബിനോജ്, കുളമാവ് ജോണി, രാധാകൃഷ്ണൻ, കെ.ജി രതീഷ്, കെ.ടി.മോഹനൻ എന്നിവർ നേതൃത്വം നല്‍കി.

