Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീണ്ടും വാ​ക്സി​ന്‍​ ​ക​യ​റ്റു​മ​തി

വീണ്ടും വാ​ക്സി​ന്‍​ ​ക​യ​റ്റു​മ​തി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ നിറുത്തിവച്ച വാക്സിന്‍ കയറ്റുമതി അടുത്ത മാസം മുതല്‍ പുന:രാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യത്തെ ഉപയോഗം കഴിഞ്ഞ് അധികം വരുന്ന കൊവിഡ് വാക്സിന്‍ ഡോസുകളാകും കയറ്റുമതി ചെയ്യുക.

അടുത്ത മാസത്തോടെ ഇന്ത്യയില്‍ 30 കോടി ഡോസ് കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി പുന:രാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നിര്‍മ്മാണം 100 കോടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഡിസംബറോടെ 94.4 കോടി പ്രായപൂര്‍ത്തിയാവരില്‍ ഒരു ഡോസ് എങ്കിലും നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 61ശതമാനം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു.

കൊവിഡ് വാക്സിന്‍ നിര്‍മ്മാണം ത്വരിതപ്പെടുത്താനും അഭ്യന്തര ഉപയോഗ ശേഷം മിച്ചം വരുന്ന വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കി സഹായിക്കാനും ലോകാരോഗ്യ സംഘടന, ഗവി, സെപി എന്നിവ ചേര്‍ക്ക് രൂപീകരിച്ച കൊവാക്‌സ്(കൊവിഡ്-19 വാക്സിന്‍സ് ഗ്ളോബല്‍ ആക്‌സസ്) പ്രകാരമാണ് ഇന്ത്യ പ്രധാനമായും വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത്.

നാലംഗ ക്വാഡ് കൂട്ടായ്മയുടെ തീരുമാന പ്രകാരം യു.എസ് സാങ്കേതികവിദ്യയും ജപ്പാന്‍ സാമ്ബത്തിക സഹായവും ഉപയോഗിച്ച്‌ ഇന്ത്യയില്‍ വാക്സിന്‍ നിര്‍മ്മിച്ച്‌ ആസ്ട്രേലിയയുടെ സഹായത്തോടെ വിതരണം ചെയ്യുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തെ തുടര്‍ന്ന് പദ്ധതി താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യു.എസില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന.

വാക്സിന്‍ മൈത്രി: ഇന്ത്യയുടെ വാക്‌സിന്‍ കയറ്റുമതിക്ക് പേര്

2021 മേയ് 29വരെ ഇന്ത്യ വാക്‌സിന്‍ അയച്ചത്: 6.63 കോടി ഡോസ്

ഇന്ത്യന്‍ വാക്‌സിന്‍ ലഭിച്ചത്: ബംഗ്ളാദേശ്, മ്യാന്‍മാര്‍, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളും ബ്രസീല്‍, കാനഡ, മോറോക്കോ, സീഷെല്‍സ്, ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ, മെക്‌സിക്കോ, അര്‍ജന്റീന, ഉക്രെയ്‌ന്‍ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക അടക്കം 94 രാജ്യങ്ങള്‍ക്ക്.

 പ്രതിപക്ഷ ആരോപണം:

രാജ്യത്ത് രണ്ടാം തരംഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കണക്കാക്കാതെയും ആഭ്യന്തര ആവശ്യം മുന്‍കൂട്ടി കാണാതെയും പ്രചാരവേലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വാക്സിനുകള്‍ കൂട്ടത്തോടെ കയറ്റി അയച്ചുവെന്ന് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷം ആരോപിച്ചിരുന്നു. രാജ്യത്ത് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാതെ വരികയും സുപ്രീംകോടതി ഇടപെടുകയും ചെയ്‌തോടെയാണ് കയറ്റുമതി നിറുത്തിവച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi