Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെല്‍ഏജ് പ്രാണ ബൈ വര്‍മ്മ ലക്ഷ്വറി സീനിയര്‍ അപ്പാര്‍ട്ട്‌മെന്റ്‌സ്

വെല്‍ഏജ് പ്രാണ ബൈ വര്‍മ്മ ലക്ഷ്വറി സീനിയര്‍ അപ്പാര്‍ട്ട്‌മെന്റ്‌സ്

കൊച്ചി: വർമ്മ ഹോംസ് കൊച്ചി രാജ്യാന്തര അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആരംഭിക്കുന്ന വെല്‍ഏജ് പ്രാണ ബൈ വർമ്മ ലക്ഷ്വറി സീനിയർ അപ്പാർട്ട്‌മെന്റ്‌സിന്റെ വിപണനോദ്ഘാടനം ഗായിക പത്മഭൂഷണ്‍ ഡോ.

കെ. എസ് ചിത്ര നിർവഹിച്ചു. പുതിയ തലമുറ തൊഴില്‍ തേടി വിദേശത്തേക്ക് പോകുമ്പോള്‍ മുതിർന്നവർ ഒറ്റപ്പെടാതെ സമൂഹമായി ജീവിക്കാൻ സഹായിക്കുന്ന പദ്ധതിയാണിതെന്ന് കെ.എസ് ചിത്ര പറഞ്ഞു.

കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ മാതൃകയിലാണ് വെല്‍ഏജ് പ്രാണ തയ്യാറാക്കുന്നതെന്ന് വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ പറഞ്ഞു. ആർക്കിടെക്‌ട് കോശി, ടിങ്കു എന്നിവർ സംസാരിച്ചു. നിലവില്‍ മുപ്പതിലേറെ പദ്ധതികള്‍ പുരോഗമിക്കുന്ന വർമ്മ ഹോംസിന്റെ 15 പദ്ധതികള്‍ പൂർത്തിയാക്കിയെന്നും മാനേജിംഗ് ഡയറക്ടർ കെ. അനില്‍ വർമ്മ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ആരതി വർമ്മ, വൈശാഖ് വർമ്മ എന്നിവരും പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi